Seminar & Farewell Program on 12 th February 2015 at Shikshak Sadan Kannur
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ( കെ.യു.ടി.എ ) 2015 ഫെബ്രുവരി 12 ന് കണ്ണൂര്‍ ശിക്ഷക് സദനിൽ സെമിനാറും യാത്ര അയപ്പ്-അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു. ജില്ലയിലെ മുഴുവന്‍ ഉർദു അധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Friday, 6 February 2015
Seminar & Farewell on 12 th February at Kannur Shikshak Sadan
Thursday, 6 November 2014
Tuesday, 14 October 2014
Urdu Ghazal Transliteration ഉർദു ഗസല്‍ ലിപ്യന്തരം
1) ഇശ്റത്തെ കത്ത്റ:-
● ഇഷ്റത്തെ കത്ത്റ ഹേ ദരിയാ മേ ഫനാ ഹോ ജാനാ
ദർദ് കാ ഹദ് സേ ഗുസർനാ ഹേ ദവാ ഹോ ജാനാ
ദർദ് കാ ഹദ് സേ ഗുസർനാ ഹേ ദവാ ഹോ ജാനാ
തുഝ് സേ കിസ്മത്ത് മേ മേരി സൂറത്തെ കുഫ് ലെ അബ്ജദ്
ഥാ ലിഖാ ബാത്ത് കെ ബൻത്തേ ഹി ജുദാ ഹോ ജാനാ
ഥാ ലിഖാ ബാത്ത് കെ ബൻത്തേ ഹി ജുദാ ഹോ ജാനാ
ദം ഹുവാ കശ്മ്കശെ ചാരയെ സെഹ്മത്ത് മേ തമാം
മിട്ട് ഗയാ ഘിസ്നേ മേ ഉസ് ഉക്ദേ കാ വാ ഹോ ജാനാ
മിട്ട് ഗയാ ഘിസ്നേ മേ ഉസ് ഉക്ദേ കാ വാ ഹോ ജാനാ
അബ് ജഫാ സേ ഭി ഹേ മെഹറൂം ഹം അല്ലാ അല്ലാ
ഇസ് കദർ ദുശ്മനെ അർബാബെ വഫാ ഹോ ജാനാ
ഇസ് കദർ ദുശ്മനെ അർബാബെ വഫാ ഹോ ജാനാ
സുഅഫ് (സൊഅഫ്) സേ ഗിരിയ മുബദ്ദിൽ ബ ദമെ സർദ് ഹവാ
ബാവർ ആയാ ഹമേ പാനീ കാ ഹവാ ഹോ ജാനാ
ബാവർ ആയാ ഹമേ പാനീ കാ ഹവാ ഹോ ജാനാ
ദിൽ സേ മിട്ട്നാ തെരി അങ്ഗുശ്ത്തെ ഹനായി കാ ഖയാൽ
ഹേ മുഝേ അബ്റെ ബഹാരി കാ ബറസ് കർ ഖുൽനാ
ഹേ മുഝേ അബ്റെ ബഹാരി കാ ബറസ് കർ ഖുൽനാ
രോത്തേ രോത്തേ ഗമെ ഫുർകത്ത് മേ ഫനാ ഹോ ജാനാ
ഗർ നഹീ നക്ഹത്തെ ഗുൽ കോ തെരെ കൂച്ചെ കി ഹവ്സ്
ഗർ നഹീ നക്ഹത്തെ ഗുൽ കോ തെരെ കൂച്ചെ കി ഹവ്സ്
ക്യൂ ഹേ ഗർദെ റഹെ ജോലാനെ സബാ ഹോ ജാനാ
താകെ തുഝ് പർ ഖുലേ ഏജാസെ ഹവായേ സേകൽ
താകെ തുഝ് പർ ഖുലേ ഏജാസെ ഹവായേ സേകൽ
ദേഖ് ബർസാത്ത് മെ സബ്സ് ആയിനേ കാ ഹോ ജാനാ
ബഖ്ശേ ഹേ ജൽവയെ ഗുൽ സോക്കെ തമാശാ ഗാലിബ്
ചശ്മ് കോ ചാഹിയേ ഹർ രങ്ഗ് മെ വാ ഹോ ജാനാ
ബഖ്ശേ ഹേ ജൽവയെ ഗുൽ സോക്കെ തമാശാ ഗാലിബ്
ചശ്മ് കോ ചാഹിയേ ഹർ രങ്ഗ് മെ വാ ഹോ ജാനാ
2) ഇശ്ക് മുഝ്കോ:-
● ഇശ്ക് മുഝ്കോ നെഹീ വഹ്ശത്ത് ഹി സഹി
മേരി വഹ്ശത്ത് തെരി ശുഹ്റത്ത് (ശൊഹറത്ത്) ഹി സഹി
മേരി വഹ്ശത്ത് തെരി ശുഹ്റത്ത് (ശൊഹറത്ത്) ഹി സഹി
കത്താ കീജിയേ ന താഅല്ലുക്ക് ഹം സേ
കുഛ് നെഹീ ഹേ തോ അദാവത്ത് ഹി സഹി
കുഛ് നെഹീ ഹേ തോ അദാവത്ത് ഹി സഹി
മെരേ ഹോനേ മേ ഹേ ക്യാ രുസ്'വായി
ഏ വോ മജ്'ലിസ് നെഹീ ഖൽവത്ത് ഹി സഹി
ഏ വോ മജ്'ലിസ് നെഹീ ഖൽവത്ത് ഹി സഹി
ഹം ഭി ദുശ്മൻ തോ നെഹീ ഹേ അപ്പ്നേ
ഗേർ കോ തുഝ് സേ മൊഹബ്ബത്ത് ഹി സഹി
ഗേർ കോ തുഝ് സേ മൊഹബ്ബത്ത് ഹി സഹി
അപ്പ്നി ഹസ്ത്തി ഹി സേ ഹോ ജോ കുഛ് ഹോ
ആഗഹി ഗർ നെഹീ ഗഫ്'ലത്ത് ഹി സഹി
ആഗഹി ഗർ നെഹീ ഗഫ്'ലത്ത് ഹി സഹി
ഉമ്ർ ഹർ ചന്ദ് കെ ബേബറക്ക് ഖുറാം
ദിൽ സേ ഖൂൻ കർനേ കി ഫുർസത്ത് ഹി സഹി
ദിൽ സേ ഖൂൻ കർനേ കി ഫുർസത്ത് ഹി സഹി
ഹം കോയി തറ്കെ വഫാ കർത്തേ ഹേ
ന സഹീ ഇശ്ക്ക് മുസീബത്ത് ഹി സഹീ
ന സഹീ ഇശ്ക്ക് മുസീബത്ത് ഹി സഹീ
കുഛ് തോ ദേ ഏ ഫലക്കെ നാഇൻസാഫ്
ആഹൊ ഫരിയാദ് കീ രുഖ്സത്ത് ഹി സഹീ
ആഹൊ ഫരിയാദ് കീ രുഖ്സത്ത് ഹി സഹീ
ഹം ഭി തസ്'ലീം കീ ഖൂ ഡാലേങ്ഗേ
ബേനിയാസി തെരി ആദത്ത് ഹീ സഹീ
ബേനിയാസി തെരി ആദത്ത് ഹീ സഹീ
യാർ സേ ഛേഡ് ചലീ ജായേ അസദ്
ഗർ നെഹീ വസ്ൽ തോ ഹസ്റത്ത് ഹീ സഹീ
ഗർ നെഹീ വസ്ൽ തോ ഹസ്റത്ത് ഹീ സഹീ
Fairoz Pinarayi
Sunday, 21 September 2014
Teaching Manual Urdu Format ഉർദു ടീച്ചിംഗ് മാന്വലും സമഗ്രാസൂത്രണവും
ഉർദു ടീച്ചിംഗ് മാന്വലിന്റെ മലയാള ആശയ സഹിതമുള്ള മോഡല്‍ ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക
Click here for Urdu Teaching Manual Model with Malayalam
യൂനിറ്റ് പ്ലാൻ മോഡല്‍ ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക
Monday, 11 August 2014
Wednesday, 16 July 2014
ഉറുദു നോവലിസ്റ്റ് സുലൈഖ ഹുസൈന്‍ അന്തരിച്ചു
കൊച്ചി: പ്രമുഖ ഉറുദു സാഹിത്യകാരി സുലൈഖ ഹുസൈന്‍ (84)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പുല്ലേപ്പടി അരങ്ങത്ത് റോഡില്‍ സുലൈഖ ഹുസൈന്‍ മലയാളികള്‍ക്ക് സുപരിചിതയല്ലെങ്കിലും വടക്കേ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഉറുദു ഭാഷാ പ്രേമികളുടെ പ്രിയങ്കരിയാണ്. 35 നോവലുകളും നിരവധി ചെറുകഥകളും എഴുതിയ സുലൈഖയുടെ ഒരു നോവല്‍ ഹിന്ദിയില്‍ സിനിമയായിട്ടുണ്ട്. പ്രശസ്തിയുടെയും പുരസ്‌കാരങ്ങളുടെയും ലോകത്ത് നിന്ന് സ്വയം അകന്നു ജീവിച്ച സുലൈഖയെ മലയാള സാഹിത്യ ലോകം ശ്രദ്ധിക്കുക പോലും ചെയ്തില്ല.
1930ല്‍ മട്ടാഞ്ചേരിയിലെ കച്ചവടക്കാരനായ ഹാജി അബ്ദുല്ല അഹമ്മദ് സേഠിന്റെയും മറിയംബീവിയുടെയും മകളായി കച്ചി മേമന്‍ കുടുംബത്തിലാണ് സുലൈഖയുടെ ജനനം. സുലൈഖ കുത്തിക്കുറിച്ച കുട്ടിക്കവിതകളില്‍ സാഹിത്യഭംഗിയുണ്ടെന്ന് ആദ്യം കണ്ടെത്തിയത് മാതൃപിതാവായ ജാനി സേഠായിരുന്നു.
പതിനഞ്ചാമത്തെ വയസ്സില്‍ എറണാകുളം സ്വദേശി ഹുസൈന്‍ സേഠിനെ വിവാഹംകഴിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവ്. സാഹിത്യതല്‍പ്പരനായ ഭര്‍ത്താവ് കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചതോടെ സുലൈഖ എന്ന എഴുത്തുകാരിക്ക് ചിറകു മുളച്ചു. സുലേഖയുടെ സൃഷ്ടിയുടെ ആദ്യവായനക്കാരിലൊരാള്‍ ഭര്‍ത്താവായിരുന്നു. കുടുംബത്തില്‍നിന്നുണ്ടായ എതിര്‍പ്പിനെ അതിജീവിക്കാന്‍ സുലൈഖയ്ക്ക് കരുത്തായി മരിക്കുന്നതുവരെ അദ്ദേഹം ഒപ്പംനിന്നു.
1950ല്‍ ഇരുപതാമത്തെ വയസ്സില്‍ ഡല്‍ഹി ആസ്ഥാനമായുള്ള ചമന്‍ ബുക്ക് ഡിപ്പോയാണ് ‘മേരേ സനം’ (എന്റെ പ്രിയതമ) എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിച്ചത്. പുസ്തകത്തില്‍ മേല്‍വിലാസവും ഫോട്ടോയും കൊടുക്കരുതെന്ന വല്യുമ്മ ആസിയാബായിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് അതൊഴിവാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. തന്റെ നോവല്‍ അച്ചടിച്ചുകാണുന്നതിലുള്ള സന്തോഷത്തില്‍ എന്തു വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നു സുലൈഖ. ഈ നോവല്‍ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിയ ആള്‍ സ്വന്തം നോവല്‍ എന്ന മട്ടില്‍ വിറ്റു. വടക്കേ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ സ്ത്രീയുടെ പ്രണയവും വിരഹവും ഏകാന്തതയും പ്രമേയമാക്കി രചിച്ച പുസ്തകം വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു. മേരെ സനം എന്ന പേരില്‍ സിനിമ വന്‍ ഹിറ്റാകുകയും ചെയ്തു.
വടുതല ഡോണ്‍ബോസ്‌കോയ്ക്കു സമീപമുള്ള വീട്ടില്‍ തന്റെതന്നെ നോവലിലെ ഒരു ദുരന്തനായികയെപ്പോലെയാണ് സുലൈഖ ഹുസൈന്‍ ജീവിച്ചത്. മൂത്ത മകന്‍ അസീസ് ഭായി(കൊല്ലം), മരുമക്കള്‍: പരേതനായ അബ്ദുള്‍കരീം സേഠ്, തമന്ന ഫാറൂഖ്.

Subscribe to:
Posts (Atom)