Tuesday 14 October 2014

Urdu Ghazal Transliteration ഉർദു ഗസല്‍ ലിപ്യന്തരം

1) ഇശ്റത്തെ കത്ത്റ:-
● ഇഷ്റത്തെ കത്ത്റ  ഹേ  ദരിയാ  മേ ഫനാ  ഹോ  ജാനാ
ദർദ് കാ ഹദ് സേ  ഗുസർനാ  ഹേ  ദവാ ഹോ ജാനാ
തുഝ് സേ കിസ്മത്ത് മേ മേരി സൂറത്തെ കുഫ് ലെ അബ്ജദ്
ഥാ  ലിഖാ  ബാത്ത്  കെ  ബൻത്തേ  ഹി ജുദാ ഹോ ജാനാ
ദം ഹുവാ കശ്മ്കശെ  ചാരയെ സെഹ്മത്ത്  മേ  തമാം
മിട്ട് ഗയാ ഘിസ്നേ മേ  ഉസ്  ഉക്ദേ  കാ  വാ  ഹോ  ജാനാ
അബ്  ജഫാ  സേ  ഭി  ഹേ മെഹറൂം ഹം അല്ലാ അല്ലാ
ഇസ് കദർ  ദുശ്മനെ  അർബാബെ  വഫാ ഹോ ജാനാ
സുഅഫ്  (സൊഅഫ്)   സേ  ഗിരിയ  മുബദ്ദിൽ  ബ  ദമെ  സർദ്  ഹവാ
ബാവർ  ആയാ  ഹമേ  പാനീ  കാ  ഹവാ  ഹോ  ജാനാ
ദിൽ സേ മിട്ട്നാ തെരി അങ്ഗുശ്ത്തെ ഹനായി കാ ഖയാൽ
ഹേ മുഝേ അബ്റെ ബഹാരി കാ ബറസ് കർ ഖുൽനാ
രോത്തേ രോത്തേ ഗമെ ഫുർകത്ത് മേ ഫനാ ഹോ ജാനാ
ഗർ നഹീ നക്ഹത്തെ ഗുൽ കോ തെരെ കൂച്ചെ കി ഹവ്സ്
ക്യൂ  ഹേ  ഗർദെ  റഹെ  ജോലാനെ  സബാ ഹോ  ജാനാ
താകെ  തുഝ്  പർ  ഖുലേ  ഏജാസെ  ഹവായേ  സേകൽ
ദേഖ്  ബർസാത്ത്  മെ  സബ്സ്  ആയിനേ കാ  ഹോ  ജാനാ
ബഖ്ശേ  ഹേ  ജൽവയെ  ഗുൽ  സോക്കെ  തമാശാ  ഗാലിബ്
ചശ്മ്  കോ  ചാഹിയേ  ഹർ  രങ്ഗ്  മെ വാ  ഹോ  ജാനാ
2) ഇശ്ക് മുഝ്കോ:-
● ഇശ്ക്  മുഝ്കോ  നെഹീ  വഹ്ശത്ത് ഹി  സഹി
മേരി  വഹ്ശത്ത്  തെരി  ശുഹ്റത്ത് (ശൊഹറത്ത്)  ഹി  സഹി
കത്താ  കീജിയേ  ന  താഅല്ലുക്ക്  ഹം  സേ
കുഛ്  നെഹീ  ഹേ  തോ  അദാവത്ത്  ഹി സഹി
മെരേ  ഹോനേ  മേ  ഹേ  ക്യാ  രുസ്'വായി
ഏ  വോ  മജ്'ലിസ്  നെഹീ  ഖൽവത്ത്  ഹി സഹി
ഹം  ഭി  ദുശ്മൻ  തോ  നെഹീ  ഹേ  അപ്പ്നേ
ഗേർ  കോ  തുഝ്  സേ  മൊഹബ്ബത്ത്  ഹി സഹി
അപ്പ്നി  ഹസ്ത്തി  ഹി  സേ  ഹോ  ജോ  കുഛ്  ഹോ
ആഗഹി  ഗർ  നെഹീ  ഗഫ്'ലത്ത്  ഹി  സഹി
ഉമ്ർ  ഹർ  ചന്ദ്  കെ  ബേബറക്ക്  ഖുറാം
ദിൽ  സേ  ഖൂൻ  കർനേ  കി  ഫുർസത്ത്  ഹി സഹി
ഹം  കോയി  തറ്കെ  വഫാ  കർത്തേ  ഹേ
ന  സഹീ  ഇശ്ക്ക് മുസീബത്ത് ഹി സഹീ
കുഛ് തോ ദേ ഏ ഫലക്കെ നാഇൻസാഫ്
ആഹൊ ഫരിയാദ് കീ രുഖ്സത്ത് ഹി സഹീ
ഹം ഭി തസ്'ലീം  കീ  ഖൂ  ഡാലേങ്ഗേ
ബേനിയാസി  തെരി  ആദത്ത്  ഹീ  സഹീ
യാർ  സേ  ഛേഡ് ചലീ  ജായേ  അസദ്
ഗർ  നെഹീ  വസ്ൽ  തോ  ഹസ്റത്ത്  ഹീ സഹീ

Fairoz Pinarayi

Sunday 21 September 2014

Teaching Manual Urdu Format ഉർദു ടീച്ചിംഗ് മാന്വലും സമഗ്രാസൂത്രണവും

ഉർദു ടീച്ചിംഗ് മാന്വലിന്റെ മലയാള ആശയ സഹിതമുള്ള മോഡല്‍ ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക

Click here for Urdu Teaching Manual Model with Malayalam

യൂനിറ്റ് പ്ലാൻ മോഡല്‍ ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക

Click here for Urdu Unit Plan

Wednesday 16 July 2014

ഉറുദു നോവലിസ്റ്റ് സുലൈഖ ഹുസൈന്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ ഉറുദു സാഹിത്യകാരി സുലൈഖ ഹുസൈന്‍ (84)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

പുല്ലേപ്പടി അരങ്ങത്ത് റോഡില്‍ സുലൈഖ ഹുസൈന്‍ മലയാളികള്‍ക്ക് സുപരിചിതയല്ലെങ്കിലും വടക്കേ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഉറുദു ഭാഷാ പ്രേമികളുടെ പ്രിയങ്കരിയാണ്. 35 നോവലുകളും നിരവധി ചെറുകഥകളും എഴുതിയ സുലൈഖയുടെ ഒരു നോവല്‍ ഹിന്ദിയില്‍ സിനിമയായിട്ടുണ്ട്. പ്രശസ്തിയുടെയും പുരസ്‌കാരങ്ങളുടെയും ലോകത്ത് നിന്ന് സ്വയം അകന്നു ജീവിച്ച സുലൈഖയെ മലയാള സാഹിത്യ ലോകം ശ്രദ്ധിക്കുക പോലും ചെയ്തില്ല.

1930ല്‍ മട്ടാഞ്ചേരിയിലെ കച്ചവടക്കാരനായ ഹാജി അബ്ദുല്ല അഹമ്മദ് സേഠിന്റെയും മറിയംബീവിയുടെയും മകളായി കച്ചി മേമന്‍ കുടുംബത്തിലാണ് സുലൈഖയുടെ ജനനം. സുലൈഖ കുത്തിക്കുറിച്ച കുട്ടിക്കവിതകളില്‍ സാഹിത്യഭംഗിയുണ്ടെന്ന് ആദ്യം കണ്ടെത്തിയത് മാതൃപിതാവായ ജാനി സേഠായിരുന്നു.
പതിനഞ്ചാമത്തെ വയസ്സില്‍ എറണാകുളം സ്വദേശി ഹുസൈന്‍ സേഠിനെ വിവാഹംകഴിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവ്. സാഹിത്യതല്‍പ്പരനായ ഭര്‍ത്താവ് കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചതോടെ സുലൈഖ എന്ന എഴുത്തുകാരിക്ക് ചിറകു മുളച്ചു. സുലേഖയുടെ സൃഷ്ടിയുടെ ആദ്യവായനക്കാരിലൊരാള്‍ ഭര്‍ത്താവായിരുന്നു. കുടുംബത്തില്‍നിന്നുണ്ടായ എതിര്‍പ്പിനെ അതിജീവിക്കാന്‍ സുലൈഖയ്ക്ക് കരുത്തായി മരിക്കുന്നതുവരെ അദ്ദേഹം ഒപ്പംനിന്നു.

1950ല്‍ ഇരുപതാമത്തെ വയസ്സില്‍ ഡല്‍ഹി ആസ്ഥാനമായുള്ള ചമന്‍ ബുക്ക് ഡിപ്പോയാണ് ‘മേരേ സനം’ (എന്റെ പ്രിയതമ) എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിച്ചത്. പുസ്തകത്തില്‍ മേല്‍വിലാസവും ഫോട്ടോയും കൊടുക്കരുതെന്ന വല്യുമ്മ ആസിയാബായിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് അതൊഴിവാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. തന്റെ നോവല്‍ അച്ചടിച്ചുകാണുന്നതിലുള്ള സന്തോഷത്തില്‍ എന്തു വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നു സുലൈഖ. ഈ നോവല്‍ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിയ ആള്‍ സ്വന്തം നോവല്‍ എന്ന മട്ടില്‍ വിറ്റു. വടക്കേ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ സ്ത്രീയുടെ പ്രണയവും വിരഹവും ഏകാന്തതയും പ്രമേയമാക്കി രചിച്ച പുസ്തകം വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു. മേരെ സനം എന്ന പേരില്‍ സിനിമ വന്‍ ഹിറ്റാകുകയും ചെയ്തു.

വടുതല ഡോണ്‍ബോസ്‌കോയ്ക്കു സമീപമുള്ള വീട്ടില്‍ തന്റെതന്നെ നോവലിലെ ഒരു ദുരന്തനായികയെപ്പോലെയാണ് സുലൈഖ ഹുസൈന്‍ ജീവിച്ചത്. മൂത്ത മകന്‍ അസീസ് ഭായി(കൊല്ലം), മരുമക്കള്‍: പരേതനായ അബ്ദുള്‍കരീം സേഠ്, തമന്ന ഫാറൂഖ്.


Friday 31 January 2014

HOME

Welcome to K.U.T.A. Kannur' s Website
The site is under construction. Please Visit our Facebook site:www.facebook.com/kuta.kannur


● Farewell Program for retiring Urdu Teachers of Thalassery Educational District will be on 21/03/2014 Friday 2 pm at BEMP HSS Thalassery.





● Kerala Urdu Teacher's Association State Conference on 6, 7, 8 th February 2014 at Kannur Chamber of Commerce Hall.
For more information please visit KUTA STATE CONFERENCE

* Contact Site Admin: 9020099491